Latest NewsIndiaNews

കുട്ടികളെയും രക്ഷകർത്താക്കളെയും ഫോണിൽ വിളിച്ച് ഭാവി നശിപ്പിക്കുമെന്ന് ഭീഷണി: ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി: എഡ്യൂടെക്ക് ആപ്ലിക്കേഷൻ ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. ബൈജൂസിന്റെ പ്രവർത്തനത്തിലെ പ്രശ്നങ്ങളെ കുറിച്ചാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും ഫോൺ നമ്പർ വാങ്ങിയ ശേഷം ബൈജൂസ് അവരെ നിരന്തരം പിന്തുടരുകയും അവരുടെ ഭാവി നശിപ്പിക്കുമെന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുന്നുണ്ടെന്ന് തങ്ങൾ മനസിലാക്കിയതായി ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.

Read Also: ശ്രീ കടാസ് രാജ് ക്ഷേത്രസന്ദര്‍ശനം, ഇന്ത്യയില്‍ നിന്നുള്ള 96 ഹൈന്ദവ തീര്‍ത്ഥാടകര്‍ക്ക് വിസ അനുവദിച്ചതായി പാകിസ്ഥാന്‍

ബൈജൂസിനെതിരെ നിരവധി പരാതികൾ കമ്മീഷന് മുന്നിൽ വരുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 2005 ബാലാവകാശ നിയമത്തിലെ 13,14 വകുപ്പനുസരിച്ച് മാതാപിതാക്കളെയോ കുട്ടികളെയോ വായ്പാ അധിഷ്ഠിത കരാറിൽ ഉൾപ്പെടുത്തുകയോ അവരെ ചൂഷണം ചെയ്യുകയോ ചെയ്യുന്നത് കുട്ടികളുടെ ക്ഷേമത്തിനെതിരാണെന്ന് നേരത്തെ ബാലാവകാശ കമ്മീഷൻ അറിയിച്ചിരുന്നു.

Read Also: ആര്‍എസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകം, അന്വേഷണം എന്‍ഐഎയ്ക്ക്: ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button