KeralaLatest NewsNews

ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം, പെണ്‍കുട്ടി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണു കാറില്‍ കയറ്റിയതെന്ന് പ്രതികള്‍, ഒടുവില്‍ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ബലാത്സംഗ പരാതിയിലേയ്ക്ക് നയിച്ചതെന്നും യുവാക്കള്‍

കൊച്ചി : ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ അതിജീവിതയായ പത്തൊന്‍പതുകാരിയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത് പത്ത് തവണ. എന്നിട്ടും പെണ്‍കുട്ടി ഹാജരായില്ലെന്ന് പൊലീസ് അറിയിച്ചു.

Read Also:നിറം മങ്ങി സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

ഇന്നലെ എത്താമെന്നായിരുന്നു പെണ്‍കുട്ടി അറിയിച്ചതെങ്കിലും വന്നില്ലെന്നു പോലീസ് പറഞ്ഞു. കാക്കനാട്ടെ താമസസ്ഥലത്തു നിന്നും മാറാന്‍ ഉടമ നിര്‍ദ്ദേശിച്ചെന്നും അതിനാല്‍, പുതിയ വാടക വീട് അന്വേഷിക്കുന്നതിനാല്‍ എത്താന്‍ കഴിയില്ലെന്നുമാണു അതിജീവിത അറിയിച്ചത്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു വേണം കരുതാനെന്നു പോലീസ് പറഞ്ഞു.

പെണ്‍കുട്ടി നല്‍കിയ മൊഴിയും പ്രതികളുടെ മൊഴിയും തമ്മില്‍ ഒത്തുനോക്കുന്നതിനു ഇവരുടെ മൊഴി വീണ്ടും എടുക്കേണ്ടതു അനിവാര്യമാണ്. രാജസ്ഥാനി സ്വദേശിനിയായ മോഡല്‍ ഉള്‍പ്പെടെ നാലുപ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അതിജീവിത മൊഴി നല്‍കുന്നതു വൈകിപ്പിക്കുക വഴി പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയേറെയാണ്.

ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായശേഷം എത്താമെന്നായിരുന്നു പെണ്‍കുട്ടി ആദ്യം പറഞ്ഞിരുന്നത്. പ്രതികളായ യുവാക്കളുമായി യുവതി ധാരണയായിരിക്കാമെന്നാണു പോലീസ് സംശയിക്കുന്നത്. ഹോട്ടലിലെത്തിയ തനിയ്ക്കു ബിയറില്‍ മയക്കുമരുന്നു നല്‍കിയശേഷം കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു 19 കാരിയായ യുവതി നല്‍കിയ പരാതി. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍, രക്തസാമ്പിള്‍ വിശദപരിശോധന നടത്തിയപ്പോളും മയക്കുമരുന്നു ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണു യുവതി അന്വേഷണത്തില്‍നിന്നു പിന്‍വലിയുന്നതെന്നാണു സൂചന.

പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണു കാറില്‍ കയറ്റിപോയതെന്നാണു പ്രതികളും കൊടുങ്ങല്ലൂര്‍ സ്വദേശികളുമായ മൂന്നു യുവാക്കള്‍ നല്‍കിയ മൊഴി. പിന്നീടു കാക്കനാട് പെണ്‍കുട്ടിയുടെ താമസസ്ഥലത്തു ഇറക്കിവിട്ടു. അവിടെവച്ചു പണത്തെചൊല്ലി തര്‍ക്കമുണ്ടായെന്നും അതാണു പരാതിയ്ക്കു പിന്നിലെന്നുമാണു യുവാക്കള്‍ പറയുന്നത്. മോഡലിംഗിന്റെ മറവില്‍ പെണ്‍കുട്ടികളെ എത്തിക്കുകയും പിന്നീട് ഡി.ജെ. പാര്‍ട്ടികളിലും മറ്റും പങ്കെടുപ്പിച്ചു ലഹരിമരുന്നു നല്‍കി ആവശ്യക്കാര്‍ക്കു കൈമാറുകയാണത്രേ റാക്കറ്റുകളുടെ രീതി.

പെണ്‍കുട്ടിയും മോഡലിംഗിന് വേണ്ടിയാണ് കൊച്ചിയിലെത്തിയത്. രാജസ്ഥാനി സ്വദേശിനിയായ ഡിംപിള്‍ ആണ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഡി.ജെ. പാര്‍ട്ടിയില്‍ എത്തിച്ചത്. തുടര്‍ന്നു ബിയറില്‍ ലഹരിമരുന്നു കലക്കി തന്നെ മയക്കുകയും ആവശ്യക്കാരായ യുവാക്കളുടെ കാറില്‍ കയറ്റി വിട്ടുവെന്നുമാണു പെണ്‍കുട്ടിയുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button