ഇടുക്കി: മുന്നറിയിപ്പ് ബോർഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. തൊടുപുഴയിലാണ് സംഭവം. കാരിക്കോട് തെക്കുംഭാഗം റോഡിന്റെ നിർമ്മാണ പ്രവർത്തിക്ക് കരാർ എടുത്ത നസീർ പി മുഹമ്മദാണ് അറസ്റ്റിലായത്. തൊടുപുഴ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുന്നറിയിപ്പ് ബോർഡ് ഇല്ലാതെ കയർ റോഡിന് കുറുകെ ഇട്ടതിനും അശ്രദ്ധമായി അപകടമുണ്ടാകുന്ന തരത്തിൽ പൊതുമരാമത്ത് പണികൾ നടത്തിയതിനുമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. കാരിക്കോട് തെക്കുംഭാഗം റോഡിൽ ടൈൽ പാകുന്നതിന്റെ ഭാഗമായി കുരിശുപള്ളിക്ക് സമീപമാണ് റോഡിന് കുറുകെ കരാറുകാരൻ കയർ കെട്ടിയത്. വഴി തടസപ്പെടുത്തുമ്പോൾ വെക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ അവിടെ ഉണ്ടായിരുന്നില്ല. പണി നോക്കി നടത്തേണ്ട പൊതുമാരാമത്ത് ഉദ്യോഗസ്ഥരും സ്ഥലത്തില്ലായിരുന്നു. സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ജോണി എന്ന യുവാവിനാണ് കയറിൽ കുരുങ്ങി പരിക്കേറ്റത്.
ജോണിക്ക് പരിക്ക് പറ്റിയെന്നറയിച്ചിട്ടം പൊതുമരാമത്ത് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞത്.
Read Also: കോടതി മുറിയില്‍ കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിക്ക് പോക്‌സോ കേസില്‍ ജീവപരന്ത്യം
Post Your Comments