![](/wp-content/uploads/2022/12/po.jpg)
ഹരിപ്പാട്: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ. കണ്ടല്ലൂര്‍ ദ്വാരകയില്‍ ദേവരാജനെ(72)യാണ് കോടതി ശിക്ഷിച്ചത്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച കോടതി മുറിയില്‍ കഴുത്തു മുറിച്ച് ദേവരാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
read also: അതേ ഭയത്തോടെയാണ് ഞാന്‍ ഇപ്പോഴും യാത്ര തുടരുന്നത്: ഭാവന
ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 51 വര്‍ഷം തടവും 3.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ് സജികുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Post Your Comments