വളരെ വ്യത്യസ്ഥമായൊരു സർവ്വേ സംഘടിപ്പിച്ചതിലൂടെ തിരിച്ചടികൾ ഏറ്റുവാങ്ങിയിരിക്കുകയാണ് ട്വിറ്റർ മേധാവിയായ ഇലോൺ മസ്ക്. ട്വിറ്റർ മേധാവി സ്ഥാനത്ത് താൻ തുടരണോ എന്ന വോട്ടെടുപ്പാണ് ഇലോൺ മസ്ക് നടത്തിയത്. എന്നാൽ, സർവ്വേ ഫലങ്ങൾ പുറത്തുവന്നതോടെ, അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത 57.5 ശതമാനം പേരും മസ്ക് സിഇഒ സ്ഥാനത്ത് നിന്നും മാറണമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 42.5 ശതമാനം ഉപയോക്താക്കൾ മാത്രമാണ് മസ്കിന് അനുകൂല നിലപാട് രേഖപ്പെടുത്തിയത്.
സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇലോൺ മസ്ക് ഇത്തരത്തിലൊരു വോട്ടെടുപ്പ് സംഘടിപ്പിച്ചത്. കണക്കുകൾ പ്രകാരം, 1.75 കോടി ഉപയോക്താക്കൾക്കളാണ് അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തത്. വോട്ടെടുപ്പ് സംഘടിപ്പിക്കുമ്പോൾ വോട്ട് ആലോചിച്ചിട്ട് രേഖപ്പെടുത്തണമെന്ന് മസ്ക് നിർദ്ദേശം നൽകിയിരുന്നു. സർവ്വേ ഫലത്തിനനുസരിച്ച് ട്വിറ്റർ പോളിസികളിൽ മാറ്റം വരുത്തിയേക്കുമെന്നും മസ്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Also Read: ‘അത് അവരോട് പോയി ചോദിക്കൂ…’: വീട്ടിലും ഓഫീസിലും നടന്ന ആദായ നികുതി റെയ്ഡിൽ പൃഥ്വിരാജിന്റെ മറുപടി
Post Your Comments