Latest NewsSaudi ArabiaNewsInternationalGulf

പോസ്റ്റൽ സേവന മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി ഈ രാജ്യം

റിയാദ്: പോസ്റ്റൽ സേവന മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി സൗദി അറേബ്യ. രാജ്യത്തെ പോസ്റ്റൽ സേവന മേഖലയിലും, പാർസൽ വിതരണ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു. 2022 ഡിസംബർ 17, ശനിയാഴ്ച മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്‌മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ‘ചെഗുവേര ലോകം കൈയ്യിൽ ആക്കിയവനെങ്കിൽ മെസ്സി ലോകം കാൽക്കീഴിൽ ആക്കിയവൻ’: വി.കെ പ്രശാന്ത്

ഈ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ രാജ്യത്തെ പതിനാല് പോസ്റ്റൽ സേവനങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കും. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായാണ് ഈ നടപടി. ക്ലീനിംഗ്, ലോഡിംഗ് മുതലായ തൊഴിലുകളെ സ്വദേശിവത്കരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇ-ഡെലിവറി, എക്‌സ്പ്രസ് മെയിൽ, പോസ്റ്റൽ റൂം മാനേജ്മന്റ്, സ്വകാര്യ പോസ്റ്റൽ സേവനങ്ങൾ, പ്രാദേശിക തലത്തിലും, അന്താരാഷ്ട്ര തലത്തിലുമുള്ള പാർസൽ വിതരണം തുടങ്ങിയ മേഖലകളെയും തീരുമാനം ബാധിക്കും.

Read Also: നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്, മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും: ധ്യാന്‍ ശ്രീനിവാസന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button