Latest NewsNewsIndia

സ്വർണ്ണക്കടത്ത് കേസിലെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം അവസാനിപ്പിക്കില്ല: കേന്ദ്രധനകാര്യമന്ത്രാലയം

ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്ന് ലോക്‌സഭയിൽ വ്യക്തമാക്കി കേന്ദ്ര സർക്കാർ. കേന്ദ്രധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടില്ലെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.

Read Also: ‘ലോകകപ്പ് ട്രോഫിയോടൊപ്പം തിളങ്ങി നിൽക്കുന്നത് എന്റെ ട്രോഫിയാണ്, യഥാർത്ഥ ട്രോഫി എന്റെ കയ്യിലാണ്’: രൺവീർ സിങ്

പ്രേമചന്ദ്രൻ എംപി ലോകസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കില്ല. അവസാനിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടില്ല. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റാൻ എൻഫോഴ്‌സ്‌മെന്റ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേന്ദ്രധനകാര്യ സഹമന്ത്രി വ്യക്തമാക്കി.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്.

Read Also: ‘പത്താൻ’ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞാൻ അസ്വസ്ഥൻ ആണ്, രഞ്ജിത്തിന്റെ സംഭവം അറിയില്ല: പൃഥ്വിരാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button