സ്വദ് വർദ്ധിപ്പിക്കാൻ മിക്ക ആളുകളും ഭക്ഷണത്തിൽ അൽപം ഉലുവ ചേർക്കാറുണ്ട്. സ്വാദിനോടൊപ്പം തന്നെ ഒട്ടനവധി ഔഷധ ഗുണങ്ങളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ഉലുവയെ പോലെ തന്നെ ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഉലുവയുടെ ഇലയും. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നത് മുതൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉലുവയിലയ്ക്ക് ഉള്ളത്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ഉലുവയിലയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും മികച്ച ഓപ്ഷനാണ്. പ്രമേഹ രോഗികൾക്ക് ഡയറ്റിൽ ഉലുവയില ഉൾപ്പെടുത്താവുന്നതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കും.
Also Read: താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ വീട്ടില്‍ നിന്ന് ജിന്ന് ഒഴിഞ്ഞു പോകുമെന്ന് മൗലവി
ആന്റി- ഓക്സിഡന്റുകളുടെ കലവറയായ ഉലുവയില ചീത്ത കൊളസ്ട്രോൾ കുറയ്ക്കും. കൂടാതെ, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉലുവയില അത്യുത്തമമാണ്. ഇവ മുടി വളർച്ചയ്ക്കും, ചർമ്മത്തിനും ഒട്ടനവധി ഗുണങ്ങൾ നൽകുന്നുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
Post Your Comments