NewsHealth & Fitness

ഉണക്കമുന്തിരി പ്രിയരാണോ? ഇക്കാര്യങ്ങൾ അറിയൂ

ഫൈബർ, ആന്റി- ഓക്സിഡന്റ്, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ഉണക്കമുന്തിരി

മിക്ക ആളുകൾക്കും ഇഷ്ടപ്പെടുന്ന ഡ്രൈ ഫ്രൂട്ട്സുകളിൽ ഒന്നാണ് ഉണക്കമുന്തിരി. ഏറെ രുചികരവും ഒട്ടനവധി ആരോഗ്യ ഗുണങ്ങളും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. സലാഡുകളിലും മറ്റ് മധുര പലഹാരങ്ങളിലും സാധാരണയായി ഉണക്കമുന്തിരി ചേർക്കാറുണ്ട്. ഉണക്കമുന്തിരി പ്രിയരാണ് നിങ്ങളെങ്കിൽ, ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.

ഫൈബർ, ആന്റി- ഓക്സിഡന്റ്, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ഉണക്കമുന്തിരി. കൂടാതെ, ഇവയിൽ കൊഴുപ്പ്, പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടങ്ങിയിട്ടില്ല. അതിനാൽ, മിതമായ അളവിൽ ഉണക്കമുന്തിരി കഴിക്കുന്നത് വളരെ നല്ലതാണ്. ഉണക്കമുന്തിരിയിൽ പ്രകൃതിദത്ത പഞ്ചസാരയും, കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർ ഉയർന്ന അളവിൽ ഉണക്കമുന്തിരി കഴിക്കാൻ പാടില്ല.

Also Read: തൊഴിൽ തർക്കം രമ്യമായി പരിഹരിച്ചില്ലെങ്കിൽ തൊഴിലുടമക്കെതിരെ പരാതി നൽകാം: മാനവ വിഭവശേഷി മന്ത്രാലയം

ഉണക്കമുന്തിരിയിൽ ഫൈബറിന്റെ അളവ് താരതമ്യേന കൂടുതലാണ്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടുതൽ അളവിൽ ഫൈബർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ, ശരീരഭാരം കുറയുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

ഉണക്കമുന്തിരിയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തും. കൂടാതെ, ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ അനീമിയ പോലുള്ള അസുഖങ്ങളിൽ നിന്ന് രക്ഷ നേടാൻ ഉണക്കമുന്തിരി സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button