ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഫൈബർ വളരെ നല്ലതാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ ഫൈബർ ഉൾപ്പെടുത്താൻ ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കാറുണ്ട്. പ്രധാനമായും രണ്ട് തരത്തിലുള്ള ഫൈബറുകളാണ് ഉള്ളത്. ഒന്നാമത്തേത് വെള്ളത്തിൽ ലയിക്കുന്നതും, രണ്ടാമത്തേത് വെള്ളത്തിൽ ലയിക്കാത്തതും. ഈ രണ്ട് ഫൈബറുകളും ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഫൈബറിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കഴിവുള്ളവയാണ് വെള്ളത്തിൽ ലയിക്കുന്ന ഫൈബർ. ഇവ ശരീരത്തിലെ കാർബോഹൈഡ്രേറ്റിനെ വേഗത്തിൽ ആഗിരണം ചെയ്യുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. പ്രധാനമായും പയർ, പഴങ്ങൾ, ഓട്സ്, പരിപ്പ്, പച്ചക്കറികൾ എന്നിവയിലാണ് വെള്ളത്തിൽ ലയിക്കുന്ന ഫൈബർ അടങ്ങിയിരിക്കുന്നത്.
Also Read: അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച ഒരാള്‍ മരിച്ചു
വെള്ളത്തിൽ ലയിക്കാത്ത ഫൈബറിനും ഒട്ടനവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ഇവ പ്രധാനമായും ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. വെള്ളത്തിൽ ലയിക്കാത്ത ഫൈബർ ദഹന നാളത്തിലൂടെ കടന്നു പോകുന്നു. മലബന്ധം തടയാനും വെള്ളത്തിൽ ലയിക്കുന്ന ഫൈബർ സഹായിക്കുന്നു. പ്രധാനമായും ധാന്യങ്ങളിലാണ് ഇത്തരം ഫൈബർ അടങ്ങിയിട്ടുള്ളത്.
Post Your Comments