ഇന്ന് ഭൂരിഭാഗം ആളുകളെയും ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ കൊളസ്ട്രോൾ ഉണ്ടാകാറുണ്ട്. ഒരിക്കലും കൊളസ്ട്രോളിനെ നിസാരവൽക്കരിക്കാൻ പാടില്ല. ഇത് ഒട്ടനവധി സങ്കീർണതകളിലേക്ക് നയിക്കും. കൊളസ്ട്രോൾ ഉള്ളവർ ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. ശരീരത്തിലെ കൊളസ്ട്രോളിന്റെ തോത് കുറയ്ക്കാൻ ഒട്ടനവധി ഭക്ഷണ വിഭവങ്ങൾ സഹായിക്കാറുണ്ട്. അത്തരത്തിലുള്ള ഭക്ഷണ വിഭവങ്ങളെക്കുറിച്ച് അറിയാം.
കൊളസ്ട്രോൾ ഉള്ളവർ ഫൈബറിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. അത്തരത്തിൽ ഫൈബർ കണ്ടന്റ് കൂടുതലുള്ള ഭക്ഷണമാണ് ഹോൾ ഗ്രെയ്നുകൾ. കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗത്തിന്റെയും, പ്രമേഹത്തിന്റെയും, ചിലതരം അർബുദങ്ങളുടെയും സാധ്യത ലഘൂകരിക്കാൻ ഹോൾ ഗ്രെയ്നുകൾക്ക് സാധിക്കും.
Also Read: കണ്ണിന് കീഴെ ടീ ബാഗുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പുകൾ പ്രദാനം ചെയ്യുന്നതിൽ പ്രത്യേക പങ്ക് വഹിക്കുന്ന ഒന്നാണ് സാൽമൺ പോലുള്ള മത്സ്യ വിഭവങ്ങൾ. ആരോഗ്യകരമായ അൺസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയതിനാൽ, കൊളസ്ട്രോളിനെ നിയന്ത്രണ വിധേയമാക്കാനുള്ള കഴിവ് സാൽമൺ മത്സ്യത്തിന് ഉണ്ട്.
പ്രോട്ടീൻ, അൺസാച്ചുറേറ്റഡ് കൊഴുപ്പ്, സോല്യുബിൾ ഫൈബർ എന്നിവയുടെ പ്രധാന ഉറവിടമാണ് നട്സുകളും വിത്തുകളും. ഇവ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനോടൊപ്പം, ദഹന വ്യവസ്ഥ സന്തുലിതമാക്കാനും സഹായിക്കും. വാൾനട്ട്, ബദാം, മത്തങ്ങാ വിത്ത്, ചിയാ വിത്ത് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
Post Your Comments