KeralaLatest NewsNews

ലക്ഷം പേർക്ക് 308 കോടിയുടെ പരിരക്ഷ ലഭ്യമാക്കി മെഡിസെപ്പ്

തിരുവനന്തപുരം: ആറു മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്ക് 308 കോടി രൂപയിലധികം തുകയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയ ‘മെഡിസെപ്പ്’ പദ്ധതി കേരളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തെ നാഴികകല്ലായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഏകദേശം 329 സ്വകാര്യ ആശുപത്രികളേയും മെഡിക്കൽ കോളേജുൾപ്പെടെ സർക്കാർ മേഖലയിലെ 147 ആശുപത്രികളെയും പദ്ധതിയിൽ എംപാനൽ ചെയ്തു കഴിഞ്ഞു.

Read Also: പറക്കുമ്പോൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നു, ബിക്കിനി ധരിച്ചും ഹിജാബും ധരിച്ചും എയർ ഹോസ്റ്റസുമാർ: വിചിത്രമായ എയർലൈനുകൾ

സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ 30 ലക്ഷം ഗുണഭോക്താക്കൾക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള എൻ.എ.ബി.എച്ച് അക്രെഡിറ്റേഷൻ ഉള്ളതും അല്ലാത്തതുമായ വിവിധ വിഭാഗങ്ങളിലുള്ള എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളെയും സർക്കാർ ആശുപത്രികളെയും സമന്വയിപ്പിച്ച് കൊണ്ട് ധനകാര്യ വകുപ്പിന്റെ മേൽനോട്ടത്തിൽ ജൂലായ് ഒന്നിന് തുടങ്ങിയ മെഡിസെപ്പ് അതിന്റെ ഉദ്ദേശലക്ഷ്യം കൈവരിച്ച് അതിവേഗം മുന്നേറുകയാണ്. ദിനംപ്രതി കുടൂതൽ ആശുപത്രികൾ പദ്ധതിയിൽ എംപാനൽ ചെയ്യുന്നതിനോടൊപ്പം നിരവധി ഗുഭോക്താക്കൾ പദ്ധതിയുടെ ക്യാഷ് ലെസ്സ് ആനുകൂല്യം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഡിസംബർ 12 വരെ ഏകദേശം 1,11,027 ലക്ഷം (ഡാഷ് ബോർഡ് വിവരങ്ങൾ-മെഡിസെപ്പ് വെബ് പോർട്ടൽ) പേർ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞു.

പദ്ധതിയിലെ നിശ്ചിത 1920 മെഡിക്കൽ/ സർജിക്കൽ ചികിത്സാ രീതികളും അനുബന്ധമായി ചേർത്തിരിക്കുന്ന 12 അവയവമാറ്റ ശസ്ത്രക്രിയകൾക്കും വിധേയരായ ഗുണഭോക്താക്കളുടെ എണ്ണത്തിലുള്ള വർദ്ധനവ്, സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ സജീവ സാന്നിദ്ധ്യം, ഇവരുടെ പങ്കാളിത്ത മേന്മ കൊണ്ട് നാളിതുവരെ പദ്ധതിയിൽ ഇൻഷ്വർ ചെയ്യപ്പെട്ട നിരവധി ജീവനുകൾക്ക് ലഭ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം എന്നിവ പദ്ധതിയുടെ മുഖമുദ്രയാണ്. പെൻഷൻകാരുടെയും ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും ആരോഗ്യ ക്ഷേമം മുൻനിർത്തി ആരംഭിച്ച പദ്ധതിയിലൂടെ സമൂഹത്തിന്റെ പലതട്ടുകളിൽ അതിന്റെ ആനുകൂല്യം ലഭ്യമാക്കുവാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പദ്ധതിയിൽ എംപാനൽ ചെയ്ത സംസ്ഥാനത്തെ വിവിധ ആശുപത്രികൾ, ജില്ലാ അടിസ്ഥാനത്തിൽ അവ ലഭ്യമാക്കിയ വിവിധ ചികിത്സകൾക്ക് വിധേയരായ ഗുണഭോക്താക്കളുടെ എണ്ണം, നാളിതുവരെ നൽകിയ തുക എന്നിവയുടെ വിശദാംശങ്ങൾ ചുവടെ പറയും പ്രകാരമാണ്.

Read Also: സൈക്കിൾ നന്നാക്കാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: 58കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button