
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ പിടിയിൽ. പോരുവഴി വടക്കേമുറിയിൽ പരവട്ടം ഇടശ്ശേരി പുത്തൻ വീട്ടിൽ തോമസ്(58)നെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്കൂൾ വിട്ട് വരുന്ന വഴി സൈക്കിൾ നന്നാക്കുന്നതിനായി പ്രതിയുടെ വീട്ടിലെത്തിയ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ നിലത്ത് വീണ പെൺകുട്ടിയ്ക്ക് കാലിന് പരിക്കേറ്റു.
Post Your Comments