കോഴിക്കോട്: പതിനഞ്ച് വയസുകാരനായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി. കോഴിക്കോട് ഫാറൂഖ് സ്വദേശിയായ പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തിലാണ് സ്റ്റീൽ മോതിരം കുടുങ്ങിയത്. വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ തന്നെ കഴിഞ്ഞതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ വെള്ളിമാടുകുന്ന് സ്റ്റേഷനിലെ അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ അഗ്നി രക്ഷാ സേനയും ഡോക്ടർമാരും ചേർന്ന് പ്രത്യേകം ഫ്ളക്സിബിൾ ഷാഫ്റ്റ് ഗ്രൈൻഡർ ഉപയോഗിച്ച് മോതിരം മുറിച്ച് മാറ്റുകയായിരുന്നു.
കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട: പിടികൂടിയത് ഒന്നരക്കോടിയുടെ സ്വർണ്ണം
യൂട്യൂബിലെ വീഡിയോകൾ കണ്ടതിനെത്തുടർന്നാണ് മോതിരം ജനനേന്ദ്രിയത്തിലേക്ക് ഇട്ടതെന്ന് വിദ്യാർത്ഥി ഡോക്ടറോട് വ്യക്തമാക്കി. മോതിരം എടുക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.
Post Your Comments