കൊച്ചി: കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട. ഒന്നരക്കോടിയുടെ സ്വർണ്ണമാണ് രണ്ടു വിമാനത്താവളങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖ് ആണ് കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവുമായി പിടിയിലായത്. 42 ലക്ഷം രൂപയുടെ സ്വർണ്ണം ഇയാളിൽ നിന്നും പിടിച്ചെടുത്തു. 814 ഗ്രാം സ്വർണ്ണം വാട്ടർ ടാപ്പിലൂടെ ഒളിച്ചു കടത്താനായിരുന്നു ഇയാളുടെ ശ്രമം.
Read Also: ഒഎൻഡിസിയുമായി കൈകോർക്കാനൊരുങ്ങി ആമസോണും ഫ്ലിപ്കാർട്ടും, അവസാന ഘട്ട ചർച്ചകൾ ഉടൻ പൂർത്തിയാകും
കാസർഗോഡ് സ്വദേശി റാഷിദ്, മലപ്പുറം ചെമ്മാട് സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരിൽ നിന്ന് 65 ലക്ഷം രൂപയുടെ സ്വർണ്ണ മിശ്രിതവും കസ്റ്റംസ് പിടിച്ചെടുത്തു. അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണ്ണവുമായി പാലക്കാട് സ്വദേശി റഷീദിനെയും കസ്റ്റംസ് പിടികൂടി.
Post Your Comments