കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഉപഗ്രഹമാപ്പ് ഉള്‍പ്പെട്ട
സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. കര്‍ഷകരെ ബാധിക്കാതെ വിധം അതിര്‍ത്തി നിര്‍ണയിക്കണം. പഞ്ചായത്തുകളുടെ സഹായം തേടണമെന്നും റെമീജിയോസ് ഇഞ്ചനാനിയില്‍ തിരുവമ്പാടിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പല തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും തെറ്റ് നിറഞ്ഞ മാപ്പാണ് പുറത്ത് വിട്ടത്. കര്‍ഷകരുടെ വിഷമം മനസിലാക്കാതെ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മന്ത്രിമാരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തണം. സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് തന്നെ സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ എന്തു കൊണ്ട് വൈകി. അതില്‍ ഗൂഢാലോചന സംശയിക്കുന്നു. സര്‍ക്കാരിനെക്കാള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണ് ഇപ്പോള്‍ നടക്കുന്നത്. തെറ്റായ ഉപഗ്രഹ സര്‍വേ നല്‍കി ഉറക്കം നടിക്കുന്നത് സര്‍ക്കാരും വനം മന്ത്രിയുമാണ്. സര്‍ക്കാരില്‍ വിശ്വാസമില്ല’, അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments