Latest NewsNewsInternational

പെഷവാറിൽ പോലീസ് സ്റ്റേഷനില്‍ ഭീകരാക്രമണം: നാലുപേര്‍ കൊല്ലപ്പെട്ടു, പിന്നിൽ പാക് താലിബാന്‍ എന്ന് സംശയം

പെഷവാര്‍: പാകിസ്ഥാനില്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരാക്രമണം. ദക്ഷിണ വസീറിസ്ഥാനിലെ ബര്‍ഗായി പോലീസ് സ്റ്റേഷന് നേര്‍ക്ക് നടന്ന ആക്രമണത്തിൽ, നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റോക്കറ്റ് ലോഞ്ചനറുകളും ഗ്രനേഡുകളുമായി എത്തിയ ഭീകര സംഘം, പോലീസ് സ്റ്റേഷന് നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു.

സംഭവത്തിന് ശേഷം, ആക്രമികൾ പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞു. പോലീസ് സ്റ്റേഷനുകള്‍ക്ക് നേരെ സ്ഥിരം ആക്രമണം നടക്കുന്ന മേഖലയാണ് ഇത്. ആക്രണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആറു മാസം മുന്‍പ് പോലീസ് പട്രോള്‍ സംഘത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു. അന്ന് നടന്ന സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button