Latest NewsNewsIndia

ആക്ഷേപകരമായ അധ്യാപനം: മദ്രസകളിൽ പഠിപ്പിക്കുന്ന ഉള്ളടക്കം പരിശോധിക്കുമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി

ഭോപ്പാൽ: സംസ്ഥാനത്തെ ചില മദ്രസകളിൽ ആക്ഷേപകരമായ ഉള്ളടക്കം പഠിപ്പിക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതായും ഇത് സംബന്ധിച്ച് പരിശോധന നടത്തുമെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ചില മദ്രസകളിലെ ആക്ഷേപകരമായ അധ്യാപനത്തെക്കുറിച്ച് തനിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മദ്രസകളിലെ പഠന സാമഗ്രികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘സംസ്ഥാനത്തെ ചില മദ്രസകളിലെ ആക്ഷേപകരമായ അധ്യാപനവുമായി ബന്ധപ്പെട്ട വിഷയം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മദ്രസകളിലെ വായനാ സാമഗ്രികൾ സംബന്ധിച്ച് പരിശോധന നടത്താൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും. മദ്രസകളിൽ പഠിപ്പിക്കുന്ന പാഠ്യപദ്ധതിയിൽ ഇനിയും എത്രത്തോളം മെച്ചപ്പെടണമെന്നതും ഇതിൽ നിന്ന് മനസിലാകും,’ നരോത്തം മിശ്ര പറഞ്ഞു.

‘കൂ’വിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ട് ഇലോൺ മസ്ക്, കാരണം ഇതാണ്

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അടുത്തിടെ ചില മദ്രസകളിൽ അപ്രതീക്ഷിത പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ മദ്രസകളിൽ പഠിപ്പിക്കുന്ന ചിലഉള്ളടക്കങ്ങൾ ആക്ഷേപകരമാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ വിവാദ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തരുതെന്ന് അറിയിച്ച് ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button