Latest NewsKeralaNews

സി കെ ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കേരളത്തിന്റെ ഭാഗ്യം: വിവാദ പരാമർശവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: വിവാദ പരാമർശവുമായി കാസർകോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. സി കെ ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെയും കേരളത്തിന്റെയും ഭാഗ്യമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. പണത്തിനുവേണ്ടി അവിശുദ്ധബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ശ്രീധരനെന്നും അദ്ദേഹം പറഞ്ഞു.

Read Also: പറക്കുമ്പോൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നു, ബിക്കിനി ധരിച്ചും ഹിജാബും ധരിച്ചും എയർ ഹോസ്റ്റസുമാർ: വിചിത്രമായ എയർലൈനുകൾ

കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ സി കെ ശ്രീധരനാണ് പെരിയ കൊലക്കേസ് പ്രതികൾക്കായി കേസ് വാദിക്കുന്നത്. കേസ് ഏറ്റെടുക്കാമെന്നു കൊലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തെ വിശ്വസിപ്പിച്ച ശേഷം തിരക്കാണെന്നു പറഞ്ഞു പിന്മാറുകയായിരുന്നു ഇയാൾ. സർക്കാർ കൊലപാതകികൾക്ക് ഒപ്പമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് അദ്ദേഹം വിമർശിച്ചു.

പെരിയ ഇരട്ടക്കൊലപാതകത്തിൽ ഇരകൾക്കൊപ്പം നിന്ന ശ്രീധരൻ ഇന്ന് കോട്ടിട്ട് വേട്ടക്കാർക്ക് വേണ്ടി വാദിക്കുന്ന വിചിത്രമായ കാഴ്ച നാം കാണേണ്ടി വരും. ശ്രീധരൻ നടത്തിയത് ചതിയും വഞ്ചനയുമാണ്. കേസ് സിബിഐ ഏറ്റെടുക്കില്ലെന്ന് പറയാൻ അയാൾക്കെന്താ കണിയാന്റെ പണിയുമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

Read Also: ഭാരത് ജോഡോ യാത്രയില്‍ അണിചേരാൻ ഒരുങ്ങി കമല്‍ഹാസന്‍: പങ്കെടുക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button