ലക്‌നൗ: ഉത്തർപ്രദേശിൽ കോടികളുടെ നിക്ഷേപകരാർ ഒപ്പുവച്ച് വിദേശ കമ്പനികൾ. ഫെബ്രുവരിയിൽ നടക്കുന്ന ‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് വിദേശ കമ്പനികൾ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചിട്ടുള്ളത്. സിംഗപ്പൂരിലെ എസ്എൽജി ക്യാപിറ്റലുമായി നോയിഡ ന്യൂ ഓഖ്ല ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി 1 ബില്യൺ ഡോളറിന്റെ (8,273 ദശലക്ഷം ഡോളർ) കരാറിൽ ഏർപ്പെട്ടു. ഡാറ്റാ സെന്റർ സ്ഥാപിക്കാനുള്ള കരാറിലാണ് ഏർപ്പെട്ടിട്ടുള്ളത്. ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഉത്തർപ്രദേശിൽ ഡാറ്റാസെന്റർ/ലോജിസ്റ്റിക്‌സ് സേവനങ്ങൾ സ്ഥാപിക്കുന്നതിനായി സിംഗപ്പൂരിലെ സ്റ്റാർ കൺസോർഷ്യം പ്രൈവറ്റ് ലിമിറ്റഡുമായി 2000 കോടി രൂപയുടെ ധാരണാപത്രത്തിലും ഒപ്പുവെച്ചു. നോയിഡ-ഗ്രേറ്റർ നോയിഡ മേഖലയിൽ സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് സിംഗപ്പൂർ ആസ്ഥാനമായ ഗ്ലോബൽ സ്‌കൂൾ ഫൗണ്ടേഷനുമായി 100 കോടി രൂപയുടെ നിക്ഷേപ കരാറിലും ഒപ്പുവച്ചു.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നെതർലൻഡ്സ് സർക്കാരുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്കിടെ യുപിയിൽ മൾട്ടി സ്പോർട്സ് സെന്ററുകൾ സ്ഥാപിക്കുന്നതിനായി സ്പോർട്സ് നെറ്റ്വർക്കിംഗുമായി 600 കോടി രൂപയുടെ ധാരണാപത്രത്തിലും ഒപ്പുവച്ചിട്ടുണ്ട്.
Post Your Comments