ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ക്രിസ്മസ് കരോൾb ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് ക്രിസ്മസ് കരോൾ. ഈ ക്രിസ്മസ് കാലത്ത് എല്ലാ മതസ്ഥരും ലോകമെമ്പാടും കരോളിൽ പങ്കെടുക്കാറുണ്ട്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഈ ക്രിസ്മസ് കാലത്തു തന്നെ നടക്കുന്നതിനാൽ ഈ കരോൾ ഗാനത്തിന് ഏറെ പ്രസക്തിയുണ്ട്.
സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണമിട്ട് ബിജു നാരായണൻ ആലപിച്ച ഏറെ ഇമ്പ കരമായ ഈ ഗാനം ഇതിനകം സോഷ്മീഡിയായിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ഈ ചിത്രത്തിൽ അനുശ്രീയും ബംഗാളി നടി മോഷ എന്നിവരാണ് നായികമാർ. സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, ശ്രീകാന്ത് മുരളി, രാജേഷ് മാധവ്, ജയൻ ചേർത്തല, നോബി, ജയപ്രകാശ് കുളൂർ, ജയകുമാർ, മാലാ പാർവ്വതി എന്നിവരും പ്രധാന താരങ്ങളാണ്.
കെ.വി അനിലിൻ്റേതാണ് തിരക്കഥ. രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നിർമ്മാണ നിർവ്വഹണം രാജേഷ് തിലകം. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാടൻ ഗ്രാമങ്ങളിൽ പുരോഗമിക്കുന്നു.
വാഴൂർ ജോസ്.
Post Your Comments