അയ്യന്തോൾ: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 66കാരന് 25 വർഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കിള്ളന്നൂർ വില്ലേജ് ഉദയനഗറിൽ ജോയിയെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
Read Also : പുതുവത്സരത്തിൽ പ്രീമിയം മിനി പ്ലാൻ സബ്സ്ക്രിപ്ഷനുമായി സ്പോട്ടിഫൈ, സബ്സ്ക്രിപ്ഷൻ തുക എത്രയെന്ന് അറിയാം
പിഴയടച്ചില്ലെങ്കിൽ ഒമ്പതു മാസംകൂടി തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
2018-ലാണ് കേസിനാസ്പദമായ സംഭവം. ആദ്യ പീഡനത്തിനുശേഷം ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണെന്നും പ്രതിയുടെ പ്രായം പരിഗണിച്ച് ഒഴിവാക്കുന്നതായും കോടതി വിധിന്യായത്തിൽ പറയുന്നു.
Post Your Comments