Latest NewsKeralaNews

ബഫർസോൺ; സർക്കാർ സ്വീകരിക്കുന്ന നിലപാടുകളിൽ കടുത്ത ആശങ്ക; സർക്കാരിനെതിരെ സമരം ശക്തമാക്കാൻ കെസിബിസി

താമരശ്ശേരി: ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരം ശക്തമാക്കാൻ തീരുമാനിച്ച് കെസിബിസി. സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്കാ സഭാ നേതൃത്വം പറയുന്നു. താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടത്തുന്ന ജനജാഗ്രതാ യാത്ര താമരശ്ശേരി ബിഷപ്പ് സമരം ഉദ്ഘാടനം ചെയ്യും.

പരിസ്ഥിതി ലോല മേഖല ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ സ്ഥല പരിശോധന അടക്കം നടത്തി ബഫർ സോണിലെ ആശങ്ക പരിഹരിക്കുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഉപഗ്രഹ സർവേ റിപ്പോർട്ടിൽ സഭാ നേതൃത്വം അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.

അതുകൊണ്ട് തന്നെയാണ് വരും ദിവസങ്ങളിൽ പ്രത്യക്ഷ സമരം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. സഭയുടെ നിലപാട് വ്യക്തമാക്കുന്ന ഇടയലേഖനം അടുത്ത ദിവസം പള്ളികളിൽ വായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button