തൃശൂർ: ശക്തന് ബസ് സ്റ്റാന്‍ഡില്‍ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. തൃശൂര്‍ സ്വദേശികളായ അനില്‍, മുരളി, നിഥിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അനിലിനേയും മുരളിയേയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശിയായ ഹരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ശക്തന് സ്റ്റാന്‍ഡിന് സമീപത്തെ കള്ളുഷാപ്പില്‍ വെച്ച് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ മൂന്ന് പേരെയും പിന്തുടര്ന്നെത്തിയ പ്രതി ബസ് സ്റ്റാന്‍ഡിലെത്തി ബ്ലേഡ് കൊണ്ട് ആക്രമണം നടത്തുകയായിരുന്നു. അനിലിന്റേയും മുരളിയുടെയും മുഖത്തുംനിഥിന്റെ കൈത്തണ്ടയിലുമാണ് ബ്ലേഡ് കൊണ്ടുള്ള പരിക്കേറ്റത്.
Post Your Comments