MalappuramLatest NewsKeralaNattuvarthaNews

മലപ്പുറത്ത് മയക്കുമരുന്ന് വേട്ട : ഒ​രു കോ​ടി രൂ​പ​യു​ടെ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

കാ​സ​ര്‍​ഗോ​ഡ് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി അ​ബ്ദു​ല്‍ ഖാ​ദ​ര്‍ നാ​സി​ര്‍ ഹു​സൈ​നാ​ണ്(36) അ​റ​സ്റ്റി​ലാ​യ​ത്

മ​ല​പ്പു​റം: മലപ്പുറത്ത് ചി​ല്ല​റ​വി​പ​ണി​യി​ല്‍ ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റി​ല്‍. കാ​സ​ര്‍​ഗോ​ഡ് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി അ​ബ്ദു​ല്‍ ഖാ​ദ​ര്‍ നാ​സി​ര്‍ ഹു​സൈ​നാ​ണ്(36) അ​റ​സ്റ്റി​ലാ​യ​ത്.

Read Also : രാഹുൽ ഗാന്ധിക്കെതിരായ സരിത എസ് നായരുടെ തെരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി

ബം​ഗ​ളൂ​രു​വി​ല്‍ ​നി​ന്ന് മ​ല​പ്പു​റ​ത്തേ​യ്ക്ക് ബ​സി​ല്‍ സി​ന്ത​റ്റി​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ച് ന​ല്‍​കു​ന്ന​താ​യി പൊ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​രം ലഭിച്ചിരുന്നു. ഇതിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ആ​ഡം​ബ​ര​ക്കാ​റി​ലും ബ​സി​ലു​മാ​യി മു​മ്പ് പ​ല​ത​വ​ണ എം​ഡി​എം​എ എ​ത്തി​ച്ചു​ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ഇ​യാ​ള്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും മ​റ്റ് ക​ണ്ണി​ക​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മ​ല​പ്പു​റം സി​ഐ ജോ​ബി തോ​മ​സ് അ​റി​യി​ച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button