
ഉഗാണ്ട: രണ്ടുവയസുകാരനെ ഹിപ്പൊ വിഴുങ്ങി. ഉഗാണ്ടയിലാണ് സംഭവം. തടാകക്കരയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് വയസ്സുകാരനെയാണ് ഹിപ്പൊ വിഴുങ്ങിയത്. എന്നാൽ, പിന്നാലെ രണ്ടുവയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
രണ്ട് വയസ്സുകാരനായ പോൾ ഇഗയെ ആണ് ഹിപ്പൊ മുഴുവനോടെ വിഴുങ്ങിയത്. കുട്ടിയെ വിഴുങ്ങുന്നത് കണ്ട് ഒരാൾ ഹിപ്പൊയ്ക്ക് നേരെ കല്ലെറിയാൻ തുടങ്ങി. ഇതോടെ കുട്ടിയെ ഹിപ്പൊ ജീവനോടെ തന്നെ പുറത്തേക്ക് തുപ്പുകയായിരുന്നു. ക്രിസ്പസ് ബഗോൻസ എന്നയാളാണ് ഹിപ്പൊയ്ക്ക് നേരെ കല്ലെറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഈ സംഭവം നടന്നത്. ഇപ്പോഴുംസംഭവത്തിന്റെ ഞെട്ടലിലാണ് ക്രിസ്പസ് ബഗോൻസയും പോൾ ഇഗയും.
Post Your Comments