![](/wp-content/uploads/2022/12/whatsapp-image-2022-12-16-at-9.01.25-am.jpeg)
ഇന്ന് പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് മുഖത്തെ കറുത്ത പാടുകൾ. മുഖക്കുരു മാറിയാലും കറുത്ത പാടുകൾ മാറ്റാനാണ് പലരും ബുദ്ധിമുട്ടുന്നത്. മുഖക്കുരു കാരണം ഉണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഫെയ്സ് പാക്കുകളെ കുറിച്ച് പരിചയപ്പെടാം.
രണ്ട് ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ അരിപ്പൊടി എന്നിവ നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരൽപം മഞ്ഞൾപൊടി ചേർത്തതിനുശേഷം വീണ്ടും മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തിലും കഴുത്തിലും പുരട്ടിയതിനുശേഷം, 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും.
Also Read: ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ
അടുത്ത ഫെയ്സ് പാക്ക് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ കടലമാവ്, തേൻ എന്നിവയാണ്. ഒരു ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫെയ്സ് പാക്ക് ഉപയോഗിക്കാവുന്നതാണ്.
Post Your Comments