KeralaLatest NewsIndia

പാർലമെന്റിൽ കാൽവഴുതി വീണ് ശശി തരൂരിന് പരിക്കേറ്റു

ന്യൂഡൽഹി: ശശി തരൂർ എം.പിയ്ക്ക് പാർലമെന്‍റിൽവെച്ച് വീണു പരിക്കേറ്റു. ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി ശശി തരൂർ എം.പി ഫേസ്ബുക്കിൽ അറിയിച്ചു. പാർലമെന്‍റിൽവെച്ച് പടിയിറങ്ങുന്നതിനിടെയാണ് കാൽ വഴുതി വീണതെന്നും ശശി തരൂർ വ്യക്തമാക്കി. വീഴ്ചയിൽ കാൽ ഉളുക്കിയത് ആദ്യം കാര്യമാക്കിയില്ലെങ്കിലും വേദന മൂർച്ഛിച്ചതോടെ ചികിത്സ തേടുകയായിരുന്നുവെന്നും ശശി തരൂർ അറിയിച്ചു.

ശശി തരൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

അൽപ്പം അസൗകര്യമുണ്ടായി. ഇന്നലെ പാർലമെന്റിൽ ഒരു പടി ഇറങ്ങുന്നതിനിടെ വഴുതിവീണ് എന്‍റെ കാൽ ഉളുക്കിയിരുന്നു. കുറച്ച് മണിക്കൂറുകളോളം അത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന മൂർച്ഛിച്ചതിനാൽ എനിക്ക് ആശുപത്രിയിൽ പോകേണ്ടിവന്നു. ഇപ്പോൾ ആശുപത്രിയിൽ കിടപ്പിലാണ്. ഇന്ന് പാർലമെന്റിൽ വരാനാകില്ല. കൂടാതെ മണ്ഡലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

A bit of an inconvenience: I badly sprained my left foot in missing a step in Parliament yesterday. After ignoring it for a few hours the pain had become so acute that I had to go to hospital. Am now immobilised with a cast, missing Parliament today and cancelled weekend constituency plans.

shortlink

Related Articles

Post Your Comments

Related Articles


Back to top button