UAELatest NewsNewsInternationalGulf

വമ്പിച്ച വിലക്കിഴിവ്: ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേളയ്ക്ക് തുടക്കം

ഷാർജ: ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേള ആരംഭിച്ചു. ഷാർജ ചേംബർ ഓഫ് കൊമേഴ്സാണ് ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേള സംഘടിപ്പിക്കുന്നത്. എമിറേറ്റിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് എല്ലാ വർഷവും നടത്തുന്ന ഈ ഷോപ്പിംഗ് മേള ഉപഭോക്താക്കൾക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരവും മേളയിൽ ലഭ്യമാണ്.

Read Also: കാവിയിട്ടവര്‍ കുട്ടികളെ പീഡിപ്പിക്കുന്നതില്‍ കുഴപ്പമില്ല, സിനിമയില്‍ വസ്ത്രം ധരിക്കുന്നതാണ് പ്രശ്നം? പ്രകാശ് രാജ്

2023 ജനുവരി 29 വരെയാണ് ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് നടക്കുക. എമിറേറ്റിലെ വ്യാപാരശാലകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, ചില്ലറ വിൽപ്പനശാലകൾ എന്നിവിടങ്ങളിൽ നിന്ന് 75 ശതമാനം വരെ വിലക്കിഴിവ് നേടാവുന്നതാണ്.

ഷാർജയിലെ ആയിരക്കണക്കിന് വ്യാപാരസ്ഥാപനങ്ങളും, നിരവധി ഷോപ്പിംഗ് മാളുകളും ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയെല്ലാം വലിയ വിലക്കുറവിൽ വാങ്ങാം.

Read Also: ഐപിഎൽ 2023 ലേലം; കൂടുതൽ പേർ ഉൾപ്പെടുന്ന അസോസിയേറ്റ് രാജ്യങ്ങളിലൊന്നായി യുഎഇ, പട്ടികയിൽ മലയാളി ക്യാപ്റ്റനടക്കം ആറ് പേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button