ഉപഭോക്താക്കളിൽ നിന്നും കോൾ ഡ്രോപ്പ് (കോളുകൾ ഇടയ്ക്കിടയ്ക്ക് മുറിയുന്ന അവസ്ഥ) പരാതികൾ ഉയരുന്ന സാഹചര്യത്തിൽ പുതിയ ഉടൻ മാനദണ്ഡങ്ങൾ നടപ്പാക്കിയേക്കും. ടെലികോം സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളിലാണ് മാറ്റങ്ങൾ വരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കേന്ദ്ര ടെലികോം വകുപ്പ് ഉടൻ തന്നെ കൺസൽറ്റേഷൻ പേപ്പർ അയക്കുന്നതാണ്. കോൾ, നെറ്റ്‌വർക്ക് എന്നിവയുടെ ഗുണനിലവാരം മൂന്ന് മുതൽ നാല് മടങ്ങ് വരെ വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്ത് ലോക്കൽ സർക്കിൾസ് എന്ന വെബ് പ്ലാറ്റ്ഫോം ഉപഭോക്താക്കൾക്കിടയിൽ സർവ്വേ സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ 339 ജില്ലകളിൽ നിന്നുളള ഉപഭോക്താക്കളുടെ അഭിപ്രായമാണ് സർവ്വേയിൽ രേഖപ്പെടുത്തിയത്. ഇതിൽ 56 ശതമാനം ആളുകളും കോൾ ഡ്രോപ് പ്രശ്നം നേരിടുന്നതായി അറിയിച്ചിരുന്നു. കൂടാതെ, 91 ശതമാനം ആളുകളും ഏതെങ്കിലും തരത്തിലുള്ള കോൾ കണക്ഷൻ, കോൾ ഡ്രോപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ പ്രശ്നം മറികടക്കുന്നതിനായി ഭൂരിഭാഗം ആളുകളും ഇന്റർനെറ്റ് കോളുകളെയാണ് ആശ്രയിക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി.
Also Read: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി: ഒരാൾക്ക് പരുക്ക്
Post Your Comments