കണ്ണൂര്‍: കഴിഞ്ഞ ദിവസം ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തില്‍ കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം.
കാപ്പ തടവുകാർ തീർത്തും അക്രമാസക്തരാണെന്ന് ജയിൽ വകുപ്പ് അധികൃതർ പറയുന്നു. ജയിലിൽ നടന്ന ജയിൽ ദിനാഘോഷത്തിനിടെയാണ് സെൻട്രൽ ജയിലിൽ തടവുകാര്‍ തമ്മിൽ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിൽ കാപ്പ തടവുകാരനായ വിവേകിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
Post Your Comments