
വിതുര: കാട്ടുപന്നി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. തൊളിക്കോട് മലയടി വിനോബനികേതൻ സ്വദേശി ശ്രീകണ്ഠൻ (മോനി ,43), ഒപ്പമുണ്ടായിരുന്ന പനയ്ക്കോട് സ്വദേശി ഷിജു (47) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : ഒരു വർഷം പിന്നിട്ട് തിരുവനന്തപുരം ലുലു മാൾ, ചുരുങ്ങിയ കാലയളവിനുള്ളിൽ എത്തിയത് 2 കോടിയിലധികം സന്ദർശകർ
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങി വരവെ നന്ദിയോട് റോഡിൽ കാലങ്കാവ് ജംഗ്ഷനു സമീപത്തുവച്ച് വനത്തിൽ നിന്ന് ഓടിയെത്തിയ പന്നി ബൈക്കിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഓടിച്ചിരുന്ന ശ്രീകണ്ഠനും പിന്നിലിരുന്ന ഷിജുവും റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ശ്രീകണ്ഠന്റെ കൈയ്ക്കും തോളിനും പരിക്കേറ്റു. ഇരുവരും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Post Your Comments