Latest NewsNewsIndia

സൈനികരെ മർദ്ദിച്ചവരെ തിരിച്ചടിക്കാൻ അവർക്ക് അനുവാദമില്ലെന്നത് ഖേദകരമായ അവസ്ഥ: മെഹബൂബ മുഫ്തി

ജമ്മു കാശ്മീർ: അരുണാചൽ പ്രദേശിലെ അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിൽ പ്രതികരണവുമായി പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി. ‘വളരെ ഖേദകരമായ അവസ്ഥ’ എന്ന് പിഡിപി മെഹബൂബ മുഫ്തി പറഞ്ഞു. ബിജെപി ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല എന്നത് നിർഭാഗ്യകരമാണെന്നും മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി.

‘അവർ ലഡാക്കിലെ ഞങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു. ബിജെപി എംപിയുടെ പ്രസ്താവന പ്രകാരം അവർ അരുണാചൽ പ്രദേശിലും ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. നിർഭാഗ്യവശാൽ, ബിജെപി ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. സൈനികരെ അവർ മർദ്ദിച്ചു തിരിച്ചടിക്കാൻ അവർക്ക് അനുവാദമില്ലെന്നത് ഖേദകരമായ അവസ്ഥയാണ്,’ മെഹബൂബ മുഫ്തി പറഞ്ഞു.

ഖേദം പ്രകടിപ്പിച്ച മമ്മൂട്ടിയോട് തിരികെ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ജൂഡ്

‘ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയതിന് സർക്കാരിന് ഉത്തരമില്ല. എന്നാൽ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പാട്ടത്തിന് അനുവദിച്ച ഭൂമി അവർ പിടിച്ചെടുക്കുകയാണ്. ഇവിടെയുള്ള ജനങ്ങൾക്കെതിരെ വലിയ തട്ടിപ്പാണ് നടക്കുന്നത്. ഇപ്പോഴും അവരുടെ ഭൂമി തട്ടിയെടുക്കുകയാണ്.

ആർട്ടിക്കിൾ 370 അസാധുവാക്കാനുള്ള തീരുമാനത്തിൽ ഇവിടുത്തെ ജനങ്ങൾ രോഷാകുലരാണ്. കശ്മീരിലെ ജനങ്ങളെ സർക്കാർ വിശ്വസിക്കുന്നില്ല, യുവാക്കളെ അടക്കം സംശയത്തിന്റെ നിഴലിലാണ് അവർ നോക്കിക്കാണുന്നതെന്നും മുഫ്തി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button