KeralaMollywoodNewsEntertainment

ഖേദം പ്രകടിപ്പിച്ച മമ്മൂട്ടിയോട് തിരികെ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ജൂഡ്

ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം

സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫിനെക്കുറിച്ചു നടൻ മമ്മൂട്ടി നടത്തിയ പരാമർശത്തിന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. 2018 എന്ന ജൂഡിന്റെ പുതിയ സിനിമയുടെ ടീസർ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി സംവിധായകന്റെ മുടിയെ കുറിച്ച് പറഞ്ഞതാണ് വിമർശനത്തിന് കാരണം. ജുഡിന് തലയിൽ മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ടെന്നാണ് ടീസർ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി പറഞ്ഞത്. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ പരാമര്‍ശം ബോഡി ഷെയ്മിങ്ങാണെന്ന് ചൂണ്ടിക്കാട്ടി പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. ഇതിനെ തുടര്‍ന്നു വിശദീകരണവുമായി മമ്മൂട്ടി രംഗത്തെത്തി.

read also:  ദേശവിരുദ്ധത : പാകിസ്ഥാന്‍ ആസ്ഥാനമായ വിഡ്‌ലി ടിവിയ്ക്ക് വിലക്കുമായി കേന്ദ്ര സർക്കാർ

‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി’- എന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ മമ്മൂട്ടി പറഞ്ഞു. ഇപ്പോഴിതാ, തന്നെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച നടന്‍ മമ്മൂട്ടിയോട് തിരികെ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ്.

മമ്മൂട്ടിയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫ് ‘എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു’ എന്നു കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button