
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലെ നീന്തല്‍കുളത്തിനായി 31,92,360 രൂപ ചെലവഴിച്ചെന്ന് വിവരവകാശ രേഖ. കെപിസിസി സെക്രട്ടറി അഡ്വ. സി.ആര്‍.പ്രാണകുമാറിന് ടൂറിസം ഡയറക്ടറേറ്റില്‍നിന്ന് വിവരവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ പുറത്തുവന്നത്.
ക്ലിഫ് ഹൗസില്‍ നീന്തല്‍കുളത്തിന്റെ നവീകരണത്തിനായി 18,06,789 രൂപയും റൂഫിന്റെ ട്രസ് വര്‍ക്കുകള്‍ക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7,92,433 രൂപയും ചെലവായി. കൂടാതെ വാര്‍ഷിക മെയിന്റനന്‍സിനായി 2,28,330 രൂപയും 3,64,812 രൂപയും ചെലവഴിച്ചു. 2016 മേയ് മുതല്‍ നീന്തല്‍കുളത്തിനായി ചെലവാക്കിയ തുകയാണിത്.
നീന്തല്‍കുളത്തിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് നിയമസഭയില്‍ പല തവണ ചോദ്യം ഉന്നയിച്ചെങ്കിലും മറുപടി തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42.50 ലക്ഷവും ലിഫ്റ്റിന് 25.50 ലക്ഷവും അനുവദിച്ചിരുന്നു.
Post Your Comments