ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നോക്കിയ സി31 സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ഹാൻഡ്സെറ്റിന്റെ സവിശേഷതകൾ പരിചയപ്പെടാം.
6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,600×720 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. ഒക്ട- കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും, പോർട്രെയറ്റ്, മാക്രോ ഫോട്ടോഗ്രാഫി എന്നിവയ്ക്കായി 2 മെഗാപിക്സൽ സെൻസറുമാണ് നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ.
Also Read: കെ വി മധു ഏഷ്യാനെറ്റില്‍ നിന്ന് രാജിവച്ചു
10 വാട്സ് ചാർജിംഗ് ഉള്ള 5,050 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 9,999 രൂപയും, 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 10,999 രൂപയുമാണ് വില. ചാർക്കോൾ, മിന്റ്, സിയാൻ എന്നീ കളർ വേരിയന്റുകളിലാണ് നോക്കിയ സി31 പുറത്തിറക്കുക.
Post Your Comments