വെള്ളറട: തൊഴിലുറപ്പ് ജോലിക്കിടയില്‍ കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു. വേങ്കോട് ആലംപൊറ്റ റോഡരികത്ത് വീട്ടില്‍ ജോര്‍ജ് (65) ആണ് മരിച്ചത്. വേങ്കോട് വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണ്.
തിങ്കളാഴ്ച രാവിലെ സ്വകാര്യ പുരയിടത്തില്‍ തൊഴിലുറപ്പ് ജോലി ചെയ്യുമ്പോഴാണ് ഇവർ കുഴഞ്ഞു വീണത്. തുടര്‍ന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഓമന. മക്കള്‍: സജി, മഞ്ജു. മരുമകള്‍: ജിനി.
Post Your Comments