ഇസ്ലാമാബാദ്: ഇന്ത്യയെ തെമ്മാടി രാഷ്‌ട്രം എന്ന് അധിക്ഷേപിച്ച് പാകിസ്താന്‍ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖാര്‍. തീവ്രവാദത്തിന്റെ ഇരയെന്ന് മറ്റുള്ളവര്‍ക്കിടയില്‍ സ്വയം വിശേഷിപ്പിച്ച് മറഞ്ഞിരുന്ന് കുറ്റം ചെയ്യുന്നവരാണ് ഇന്ത്യയെന്ന് അവര്‍ വിമര്‍ശിച്ചു.
read also: രാജ്യത്ത് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ വർദ്ധനവ്, കണക്കുകൾ അറിയാം
പാകിസ്താനില്‍ നടക്കുന്ന എല്ലാ ഭീകര പ്രവര്‍ത്തനങ്ങളിലും ഇന്ത്യയുടെ കാല്‍പ്പാടുകള്‍ കാണപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രി റാണ സനാ ഉല്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് വ്യക്തമായ കാപട്യത്തെ തുറന്നു കാണിക്കാന്‍ ആരും തയ്യാറല്ലെന്നും ഇത് തുറന്നു പറഞ്ഞ തങ്ങൾ ഒറ്റപ്പെടുകയാണെന്നും ഹിന റബ്ബാനി പറഞ്ഞു.
Post Your Comments