പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുട്ട മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി-12, അയേണ്‍, സിങ്ക്, ഒമേഗ-6 ഫാറ്റി ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് മുട്ട.
എന്നാല്‍ മുടിയില്‍ മുട്ട തേക്കാന്‍ പലര്‍ക്കും മടിയാണ്. ഇതിന്റെ മണം പോകുമോ, ഫലം ഉണ്ടായില്ലെങ്കിലോ എന്നെല്ലാമുള്ള സംശയങ്ങളാണ് പ്രധാന പ്രശ്‌നം.
ആദ്യം ഒരു മുട്ട പൊട്ടിച്ച് നന്നായി കലക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഒലിവ് ഓയില്‍ ഇല്ലെങ്കില്‍ വെളിച്ചെണ്ണയായാലും മതി.
Read Also : ഭാര്യയുമൊത്തുള്ള സ്വകാര്യ സംഭാഷണം വൈറലായി, മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
ഇനി, ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം. ഷാമ്പൂ പരുവത്തില്‍ വളരെ ‘സ്മൂത്ത്’ ആകുന്നത് വരെയും ഇളക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ അല്‍പാല്‍പമായി തേച്ചുപിടിപ്പിക്കുക. തലയോട്ടിയില്‍ മാത്രമല്ല, മുടിയുടെ വേര് മുതല്‍ അറ്റം വരെയും ഇത് തേക്കണം. ഇതിനായി ഒരു ബ്രഷ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
മുപ്പത് മിനുറ്റ് നേരത്തേക്ക് ഇങ്ങനെ തന്നെ വയ്ക്കുക. മൂപ്പത് മിനുറ്റിന് ശേഷം ഷാമ്പൂവും വെള്ളവുമുപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഒരിക്കലും മുട്ട തേച്ചതിന് ശേഷം ചൂടുവെള്ളത്തില്‍ തല കഴുകരുത്.
Post Your Comments