പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി എ54 5ജി വിപണിയിൽ ഉടൻ അവതരിപ്പിക്കാൻ സാധ്യത. ഇത് സംബന്ധിച്ചുള്ള നിരവധി സൂചനകൾ ടെക് ലോകത്ത് പ്രചരിക്കുന്നുണ്ട്. 2023ലെ തുടക്കത്തിൽ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്. ഈ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.4 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഒക്ട കോർ 2.4 GHz ചിപ് സെറ്റാകാനാണ് സാധ്യത. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നും, 6 ജിബി റാം പായ്ക്ക് ചെയ്യുമെന്നും സൂചനകൾ നൽകുന്നുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും, ഇൻ- ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറും പ്രതീക്ഷിക്കാവുന്നതാണ്.
Also Read: ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഗാലക്സി എ54 5ജി ഗ്രീക്ക്ബെഞ്ച് ഡാറ്റാബേസിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഗ്രീക്ക്ബെഞ്ചിൽ മറ്റൊരു സാംസംഗ് ഹാൻഡ്സെറ്റും കണ്ടെത്തിയിട്ടുണ്ട്. ഈ ഹാൻഡ്സെറ്റിന്റെ മോഡൽ നമ്പർ SM-E045F ആണ്. ഇത് ഗാലക്സി F04s എൻട്രി ലെവൽ സ്മാർട്ട്ഫോണാകാനാണ് സാധ്യത.
Post Your Comments