KottayamLatest NewsKeralaNattuvarthaNews

വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 150 പൊ​തി ക​ഞ്ചാ​വു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ

തൃ​ക്കൊ​ടി​ത്താ​നം കു​ന്നും​പു​റം 17-ാം വാ​ര്‍ഡി​ല്‍ വ​ലി​യ​വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ലി​ബി​ന്‍ ആ​ന്‍റ​ണി​യെ (23) ആ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്

ച​ങ്ങ​നാ​ശേ​രി: വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 150 പൊ​തി ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ. തൃ​ക്കൊ​ടി​ത്താ​നം കു​ന്നും​പു​റം 17-ാം വാ​ര്‍ഡി​ല്‍ വ​ലി​യ​വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ലി​ബി​ന്‍ ആ​ന്‍റ​ണി​യെ (23) ആ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ച​ങ്ങ​നാ​ശേ​രി എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സി.​പി. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​ന​ത്തു​ നി​ന്നാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്തത്. മു​ക്കാ​ല്‍ കി​ലോ​യോ​ളം ക​ഞ്ചാ​വാ​ണ് ഇ​യാ​ളി​ല്‍ നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. കൂ​ടാ​തെ, ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം, ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ക​ഞ്ചാ​വ് തൂ​ക്കി ചെ​റി​യ പൊ​തി​ക​ളാ​ക്കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ല​ക്‌​ട്രോ​ണി​ക് ത്രാ​സ് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. തൃ​ക്കൊ​ടി​ത്താ​നം, കു​ന്നും​പു​റം, പാ​യി​പ്പാ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​യാ​ള്‍ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്.

Read Also : ടിവി ഷോ ചിത്രീകരിക്കുന്നതിനിടെ ആന്‍ഡ്രൂ ഫ്ലിന്റോഫിന് കാര്‍ അപകടത്തില്‍ പരിക്ക്

പൊ​തി ഒ​ന്നി​ന് 500രൂ​പ നി​ര​ക്കി​ലാ​ണ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. വീ​ട് പ​രി​ശോ​ധി​ക്കാ​നാ​യി എ​ക്‌​സൈ​സ് എ​ത്തു​മ്പോ​ൾ ഇ​യാ​ള്‍ ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കാ​യി ചെ​റി​യ ക​വ​റു​ക​ളി​ല്‍ നി​റ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button