
ഡല്‍ഹി: ഹൈവേക്ക് സമീപം സമീപം വയലില്‍ തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡല്‍ഹി – ജയ്പൂര്‍ ദേശീയ ഹൈവേയില്‍ കസോള മേല്‍പ്പാലത്തിന് ചൊവ്വാഴ്ച രാത്രിയിലാണ് തന്റെ വയലില്‍ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കര്‍ഷകന്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് ഒരു ട്രോളി ബാഗില്‍ യുവതിയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളും കണ്ടെത്തി. കർഷകൻ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
രാത്രി വയലിലിന് സമീപത്ത് കറുത്ത ട്രോളി ബാഗിന് ചുറ്റും നായ്ക്കള്‍ കൂടി നില്‍ക്കുന്നത് കണ്ടാണ് കർഷകൻ സ്ഥലത്ത് എത്തിയത്. ബാഗില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സൂക്ഷിച്ച് നോക്കിയപ്പോള്‍ അതിനുള്ളില്‍ യുവതിയുടെ കൈകളും കാലുകളും കണ്ടെത്തി. അല്‍പ്പം അകലെയായി തലയും ശരീരഭാഗങ്ങളും കണ്ടെത്തി. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് കർഷകൻ വ്യക്തമാക്കി. മൃതദേഹത്തിന് ഏകദേശം പത്ത് ദിവസത്തെ പഴക്കമുണ്ടാകുമെന്നാണ് സൂചന.
നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
സ്ഥലത്തെത്തിയ പോലീസ് മൃതദേഹഭാഗങ്ങള്‍ അന്വേഷണത്തിനായി ശേഖരിച്ചു. അജ്ഞാതരായ പ്രതികള്‍ക്കെതിരെ കൊലപാതം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് വ്യക്തമാക്കി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതായും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Post Your Comments