ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം ഇനി ട്വിറ്റർ ഉടമയായ ഇലോൺ മസ്കിന് ഇല്ല. ഫോർബ്സും ബ്ലൂംബെർഗും പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മസ്കിനെ പിന്തള്ളി ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത് ലൂയി വിറ്റൺ മേധാവി ബെർണാഡ് അർനോട്ടാണ്. ഇതോടെ, ശതകോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് മസ്കിന് ഉള്ളത്.
ലോക സമ്പന്നനായ ബെർണാഡ് അർനോട്ടിന്റെ ആകെ ആസ്തി 171 ബില്യൺ ഡോളറാണ്. അതേസമയം, ഇലോൺ മസ്കിന്റെ ആകെ ആസ്തി 164 ബില്യൺ ഡോളർ മാത്രമാണ്. ഇത്തവണ പട്ടികയിലെ മൂന്നാം സ്ഥാനം നിലനിർത്തിയത് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ ഗൗതം അദാനിയാണ്. 125 ബില്യൺ ഡോളറാണ് അദാനിയുടെ ആകെ ആസ്തി. 2021 സെപ്തംബർ മുതലാണ് ലോകസമ്പന്നൻ എന്ന പദവി ഇലോൺ മസ്ക് കരസ്ഥമാക്കാൻ തുടങ്ങിയത്.
Also Read: സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞ് ഹൈക്കോടതി
ഡിസംബർ 13ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ ഓഹരികൾക്ക് നഷ്ടം നേരിട്ടിരുന്നു. ന്യൂയോർക്കിൽ മസ്കിന്റെ ഓഹരികൾ 6.5 ശതമാനം ഇടിഞ്ഞ് 156.71 ഡോളറിലെത്തിയതാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെടാനുള്ള കാരണം.
Post Your Comments