Latest NewsKeralaNewsBusiness

ഹഡിൽ ഗ്ലോബൽ സമ്മേളനം നാളെ മുതൽ ആരംഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം

കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ സമ്മേളനത്തിന് ഡിസംബർ 15ന് കൊടിയേറും. കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഹഡിൽ ഗ്ലോബൽ സമ്മേളനം സംഘടിപ്പിച്ചിരുന്നില്ല. പ്രധാനമായും വിദ്യാഭ്യാസം, ഗവേഷണം, സാമൂഹ്യം, കോർപ്പറേറ്റ്, എൻആർഐ ഗ്രാമീണ സംരംഭം തുടങ്ങിയ അഞ്ച് മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കാണ് സമ്മേളനത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നത്.

രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രണ്ടായിരത്തോളം സ്റ്റാർട്ടപ്പുകൾ, 36 സർക്കാർ സ്ഥാപനങ്ങൾ, 30 എയ്ഞ്ചൽ ഫണ്ടിംഗ് സ്ഥാപനങ്ങൾ, എഴുപതോളം നിക്ഷേപകർ എന്നിവയുടെ സാന്നിധ്യം ഉണ്ടാകും. സ്റ്റാർട്ടപ്പുകൾക്ക് വിപണി കണ്ടെത്താൻ സഹായിക്കുന്ന സർക്കാർ പദ്ധതികൾ, അന്തർ സംസ്ഥാന സഹകരണത്തിലൂടെ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന സാധ്യതകൾ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാ വിഷയമാകുക.

Also Read: സർവ്വം മെസ്സി മയം: ക്രോയേക്ഷ്യയെ മൂന്നു ഗോളിന് തകര്‍ത്ത് അര്‍ജീന്റീന ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button