അര്‍ജീന്റീന ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ . മെസ്സി നിറഞ്ഞാടി കളിക്കളത്തില്‍ ക്രോയേക്ഷ്യയ്ക്ക് തോല്‍ക്കാതെ മറ്റു മാര്‍ഗമില്ലാതിരുന്നു. അര്‍ജീന്റീന ഉയര്‍ത്തിയ മൂന്നു ഗോളുകള്‍ക്കെതിരേ കിണഞ്ഞു പൊരുതിയിട്ടും ക്രോയേക്ഷ്യയ്ക്ക് പച്ചതൊടാനായില്ല. 69-ാം മിനിറ്റില്‍ അല്‍വാരസാണ് തന്റെ രണ്ടാം ഗോളിലൂടെ അര്‍ജന്റീനയുടെ ലീഡ് 3 ആയി ഉയര്‍ത്തിയത്.
ലോകകപ്പ് സെമി ഫൈനനലില്‍ ആദ്യപകുതിയില്‍ തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ അടിച്ചുകൊണ്ട് അര്‍ജന്റീന ക്രൊയേഷ്യയെ ഞെട്ടിച്ചത്. നായകന്‍ ലയണല്‍ മെസ്സിയും യുവപ്രതിഭാസം ജൂലിയന്‍ അല്‍വാരസുമാണ് അര്‍ജന്റീനക്കുവേണ്ടി ഒന്നാം പകുതിയില്‍ വലകുലുക്കിയത്. 34 ആം മിനിറ്റില്‍ സൂപ്പര്‍ തരാം മെസ്സിയാണ് ടീമിനെ മുന്നില്‍ എത്തിച്ചത്. ജൂലിയന്‍ അല്‍വാരസിനെ ക്രൊയേഷ്യന്‍ കീപ്പര്‍ ലിവാകോവിച്ച് ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മെസ്സി ഗോളാക്കുകയായിരുന്നു. 39-ാം മിനിറ്റില്‍ അല്‍വാരസിന്റെ ഒരു സോളോ ഗോളിലൂടെ അര്‍ജന്റീനയുടെ ലീഡ് 2 ആയി.
ആദ്യ പകുതിയില്‍ ആക്രമണത്തില്‍ ഒരുപടി മുന്നില്‍ നിന്നത് ക്രൊയേഷ്യയാണ്. അധികസമയവും അര്‍ജന്‍റീനയുടെ ഹാഫില്‍ പന്ത് നിലനിര്‍ത്താന്‍ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞു. പതിമൂന്നാം മിനിറ്റില്‍ ബോക്സിന് തൊട്ടുവിളിയിലായി മെസ്സിയെ ഫൗള്‍ ചെയ്തതിന് അര്‍ജന്‍റീന ഫ്രീ കിക്ക് ആവശ്യപ്പെട്ടെങ്കിലും റഫറി അനുവദിച്ചില്ല.
32ാം മിനിറ്റില്‍ അല്‍വാരസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി കിക്കെടുത്തത് ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പന്ത് വലയിലെത്തിച്ച് അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരവുമായി. 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോളാണിത്.
Post Your Comments