KottayamLatest NewsKeralaNattuvarthaNews

എം​ഡി​എംഎ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

ന​ട​യ്ക്ക​ൽ ക​ണി​യാം​കു​ന്നേ​ൽ മു​ഹ​മ്മ​ദ് മു​നീ​റാ (മു​ന്ന, 24)ണ് ​പി​ടി​യി​ലാ​യ​ത്

ഈ​രാ​റ്റു​പേ​ട്ട: എം​ഡി​എംഎ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ന​ട​യ്ക്ക​ൽ ക​ണി​യാം​കു​ന്നേ​ൽ മു​ഹ​മ്മ​ദ് മു​നീ​റാ (മു​ന്ന, 24)ണ് ​പി​ടി​യി​ലാ​യ​ത്.

ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ലി​ൽ ആണ് സംഭവം. യുവാവിൽ​ നി​ന്ന് 11.509 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലും മോ​ഷ​ണ കേ​സു​ക​ളി​ലും പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ഈ​രാ​റ്റു​പേ​ട്ട മേ​ഖ​ല​യി​ലെ എം​ഡി​എം​എ​യു​ടെ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നാ​ണ്. ബാം​ഗ​ളൂ​രി​ൽ ​നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന് ഗ്രാ​മി​ന് അ​യ്യാ​യി​രം രൂ​പാ നി​ര​ക്കി​ലാ​ണ് മു​ഹ​മ്മ​ദ് ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തി വ​ന്നി​രു​ന്ന​ത്.

Read Also : ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

യു​വ​തി​ക​ളും വി​ദ്യാ​ർ​ത്ഥി​ക​ളും അ​ട​ക്ക​മു​ള്ള നി​ര​വ​ധി ആ​ളു​ക​ളു​ടെ കോ​ളു​ക​ളാ​ണ് മു​ഹ​മ്മ​ദി​ന്‍റെ ഫോ​ണി​ലേ​ക്ക് ദി​വ​സ​വും വ​രു​ന്ന​ത്. മു​ഹ​മ്മ​ദി​ന്‍റെ ഫോ​ണി​ലേ​ക്ക് വ​ന്ന കോ​ളു​ക​ൾ നി​രീ​ക്ഷി​ക്കു​ക​യാ​ണ​ന്നും ല​ഹ​രി ക​ട​ത്തി​ൽ സ​ഹാ​യി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു.

കോ​ട്ട​യം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മു​ഹ​മ്മ​ദിനെ അ​റ​സ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button