PalakkadKeralaNattuvarthaLatest NewsNews

അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി : അക്രമകാരിയായ ഒറ്റയാനെ തുരത്താനായത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ

മണിക്കൂർകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്താനായത്

പാലക്കാട്: അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാന്റെ വിളയാട്ടം. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന ഭീതി പരത്തി. തുടർന്ന്, മണിക്കൂർകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്താനായത്.

Read Also : രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രഭാത ഭക്ഷണം

ഷോളയൂർ ഊത്തുക്കുഴിയിൽ 10 ദിവസം മുൻപ് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഈ ആനയാണ് ഷോളയൂരിൽ നിന്ന് പുളിയപ്പതിയിലേക്ക് ഇന്നലെ എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

രണ്ട് ദിവസം മുൻപ് തമിഴ്നാട് വനത്തിൽ നിന്നും കൊടുങ്കരപ്പള്ളം പുഴ മുറിച്ച് കടന്ന് ഒറ്റയാൻ പുളിയപ്പതിയിലെത്തിയിരുന്നു. ഈ ഒറ്റയാനെ അഗളി ആർ.ആർ.ടിയെത്തി വനത്തിലേക്ക് ഓടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button