തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി. പതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. ചാന്‍സലറെ തീരുമാനിക്കാന്‍ സമിതി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങളെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. എന്നാല്‍ സമിതിയുടെ ഘടനയില്‍ സര്‍ക്കാരിനാകും മേല്‍ക്കൈ. വിരമിച്ച ജഡ്ജി വേണമെന്ന ആവശ്യം മന്ത്രി തള്ളി.
Read Also: ഹിജാബ് വിരുദ്ധ പ്രക്ഷോഭം, ഇറാനില്‍ വീണ്ടും വധശിക്ഷ നടപ്പിലാക്കി ഭരണകൂടം: ഇറാനെതിരെ യു.എന്‍ രംഗത്ത്
റിട്ട.ജഡ്ജിയെ ചാന്‍സലറാക്കണമെന്ന നിര്‍ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സര്‍വകലാശാലകളില്‍ മാര്‍ക്സിസ്റ്റ് വത്കരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ലിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും ഒന്നിലധികം ചാന്‍സലര്‍ വേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
Post Your Comments