ThrissurNattuvarthaLatest NewsKeralaNews

ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കാറിടിച്ചു : സ്‌പെഷ്യല്‍ പൊലീസുകാരന് പരിക്ക്

മരത്തംകോട് പുഴങ്ങര ഇല്ലത്ത് വീട്ടില്‍ അബ്ദുല്‍ മുത്തലിബിന്റെ മകന്‍ സുഹൈലിനാ (21)ണ് പരിക്കേറ്റത്

കുന്നംകുളം: ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കാറിടിച്ച് സ്‌പെഷ്യല്‍ പൊലീസുകാരന് പരിക്ക്. മരത്തംകോട് പുഴങ്ങര ഇല്ലത്ത് വീട്ടില്‍ അബ്ദുല്‍ മുത്തലിബിന്റെ മകന്‍ സുഹൈലിനാ (21)ണ് പരിക്കേറ്റത്.

Read Also : ഖത്തർ ലോകകപ്പ് സെമി ലൈനപ്പ് കൃത്യമായി പ്രവചിച്ച് ഇന്ത്യന്‍ ടീം പരിശീലകന്‍

പുന്നയൂര്‍ക്കുളം മാവിന്‍ചുവട് സ്വദേശി ഓടിച്ച കാറാണ് സുഹൈലിനെ ഇടിച്ചത്. ഗുരുവായൂര്‍ റോഡില്‍ നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള ഹെര്‍ബര്‍ട്ട് റോഡിന് സമീപം അമിത വേഗതയിലെത്തിയ വാഹനം സുഹൈലിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സുഹൈലിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button