![](/wp-content/uploads/2022/06/sai-pallavi.jpg)
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുപിടി ചിത്രങ്ങളാണ് ബോളിവുഡിൽ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടത്. 2019 ൽ സംവിധായകൻ നിതീഷ് തിവാരി രാമായണത്തെ അടിസ്ഥാനമാക്കി ഒരു ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചിരുന്നു.
നിതീഷ് തിവാരിയുടെ രാമയണത്തിൽ ഋത്വിക് റോഷൻ, റൺബീർ കപൂർ എന്നിവർ പ്രധാന വേഷത്തിൽ എത്തുമെന്നായിരുന്നു വാർത്ത. ചിത്രം പ്രഖ്യാപിച്ച് മൂന്ന് വർഷം പിന്നിടുമ്പോൾ പുതിയ വാർത്തയെത്തുകയാണ്. നായികയായി ദീപിക പദുകോണിന് പകരം തെന്നിന്ത്യൻ താര സുന്ദരി സായി പല്ലവി എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
Post Your Comments